Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മണ്ണിടിച്ചിലിനു കാരണം ക്വാറികള്‍ : ഭൂപ്രകൃതിയെ സാരമായി ബാധിച്ച് ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം; കേരളത്തെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തങ്ങള്‍

by Brave India Desk
Oct 19, 2021, 11:09 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. മിന്നല്‍ പ്രളയങ്ങളും മേഘവിസ്‌ഫോടനവും ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും മനുഷ്യരും കുത്തിയൊലിച്ച്‌ പോകുന്നത് കണ്ട് കേരളം ഞെട്ടിവിറയ്ക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ പത്ത് ജില്ലകളില്‍ ആയിരത്തിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. ഇതിനുള്ള പ്രധാനകാരണം അനിയന്ത്രിതമായ മണ്ണിടിച്ചിലും ഖനനവുമാണ്. പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഖനനവും ക്വാറിയും പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുന്നു.ഖനനത്തിനു ശേഷം ഉണ്ടാകുന്ന വലിയ കുഴികളും മാലിന്യങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചുറ്റുപാടും വായുമലിനീകരണവും ജല മലിനീകരണവും നടത്തുന്നതിലൂടെ വന്യ ജീവികളെയും മനുഷ്യരെയും ഇത് ഒരുപോലെ ബാധിക്കുന്നു.

Stories you may like

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. പ്രദേശത്തെ ക്വാറികളിലെ അശാസ്ത്രീയമായ ഖനനത്തിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും പറയുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം പല പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കുന്നുകള്‍ ഇടിച്ച്‌ നിരത്തുന്നതിലൂടെ ഭൂമി ദുര്‍ബലമാകുന്നു അതോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന നിസംഗതയാണ് വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.

സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പ് അധികാരികള്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താന്‍ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നല്‍കാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഖനന മാഫിയയെ സര്‍ക്കാര്‍ തടഞ്ഞാല്‍ മാത്രമേ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കൂ. ക്വാറികളില്‍ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ തടയാനാകൂ.

കനത്ത മഴയില്‍ കേരളം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കുമ്പോൾ കേരളം ഓര്‍ക്കുന്നത് മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് അന്ന് ഗാഡ്ഗില്‍ പറഞ്ഞത്. 2013 ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവെച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. മുന്‍പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോഴും കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ശക്തമായപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകൃതിലോല പ്രദേശങ്ങളുടെ പട്ടിക ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ ഗാഡ്ഗിലിനെ പരിഹസിച്ചെങ്കിലും ഇപ്പോള്‍ ഓരോ വര്‍ഷവും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്.

Tags: Quarry
Share20
Tweet
Send
Share

Latest stories from this section

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies