Tuesday, June 28, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ഡോ. സി പി മാത്യു; നഷ്ടമായത് അറിവിന്റെ കൊടുമുടിയായ ഭിഷഗ്വരനെ

by Brave India Desk
Oct 19, 2021, 05:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ക്യാൻസർ ചികിത്സയിൽ ഏറെ പ്രശസ്തനായ ഭിഷഗ്വരനായിരുന്നു അന്തരിച്ച ഡോ. സി പി മാത്യു. കോട്ടയം മെഡിക്കൽ കോളേജിന്റെ വൈസ് പ്രിൻസിപ്പലും അവിടത്തെ ഓൺകോളജി വിഭാഗത്തെ മേധാവിയുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളാണ് അദ്ദേഹം.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഡോ. സി പി മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രവർത്തിക്കുന്നവർ പ്രാചീനമായ വൈദ്യശാസ്ത്രശാഖകളെയും ഹോമിയോപ്പതിയെയും അവഗണിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുമ്പോൾ ഡോ. സി. പി മാത്യു മറിച്ചായിരുന്നു. അദ്ദേഹം അവയെ എല്ലാം പ്രയോജനപ്പെടുത്തിയിരുന്നു. ക്യാൻസർ ചികിത്സയിൽ രോഗശമനത്തിന് സിദ്ധവൈദ്യത്തിനുള്ള കഴിവ് അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കുകയും അതേപ്പറ്റി കൂടുതൽ പഠനം നടത്തുകയും ക്യാൻസർ ചികിത്സയിൽ സിദ്ധവൈദ്യത്തെ അവലംബിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. സമാന്തരവൈദ്യശാസ്ത്രശാഖകളിൽ പ്രവർത്തിക്കുനന്നവർക്ക് അദ്ദേഹം ഒരേസമയം നല്ലൊരു പഠിതാവും വഴികാട്ടിയുമായിരുന്നു. സമുന്നതനായ ഒരു ഭിഷഗ്വരനും അറിവിന്റെ കൊടുമുടിയുമായിരുന്നു അദ്ദേഹം.

Stories you may like

ഡോക്ടർ സി പി മാത്യു: ധന്വന്തരി മൂർത്തിയുടെ അംശാവതാരമായ മഹാതപസ്വി

കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. സി. പി മാത്യു അന്തരിച്ചു.

ചിറക്കടവിൽ സി.എം.പോളിന്റേയും കാതറിന്റെയും മകനായി ജനനം. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കി. 1954-ലാണ് അദ്ദേഹം ചികിത്സാരംഗത്തേക്ക് ചുവട് വയ്‌ക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്‍, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്‍കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്. സിദ്ധ, ആയുര്‍വേദ, ഹോമിയോ, തുടങ്ങിയവ ഉള്‍പ്പെട്ട സംയോജിത ചികിത്സകളിലൂടെ പ്രത്യാശ നഷ്ടപ്പെട്ട കാന്‍സര്‍ രോഗികളെ സുഖപ്പെടുത്തുന്നു. നാലായിരത്തിലധികം കാന്‍സര്‍ രോഗികളെ ചികിത്സിക്കുകയും സുഖപ്പെടുത്തുകയും ചെയ്ത ഡോ. സി. പി. മാത്യു തൊണ്ണൂറ്റി ഒന്നാം വയസില്‍ പോലും ഈ രംഗത്ത് ഊര്‍ജസ്വലതയോടെ നൂറുകണക്കിന് രോഗികള്‍ക്ക് സാന്ത്വനം ആകുന്നു.

1986-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. നാലായിരത്തിലധികം കാന്‍സര്‍ രോഗികളെ അദ്ദേഹം ചികിത്സിക്കുകയും, സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 92ാം വയസില്‍ മരിക്കുന്നതിന് മുന്‍പും അദ്ദേഹം കര്‍മ്മനിരതനായിരുന്നു.

ഇതിനിടെ സൂര്യ കാലടിമനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പങ്കുവെച്ച ഫോട്ടോയും കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
‌
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

ഇതുകണ്ടാല്‍ വന്ദ്യ വയോധികനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. അല്ല.!! ഇദ്ദേഹം മഹാനായ ഭിഷഗ്വരന്‍

!! പകലോമറ്റം കുടുംബാംഗം. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്. ആയിരക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ, ഇപ്പോഴും, ഈ 92 വയസ്സിലും വിവിധ ചികിത്സാപദ്ധതികളെ ഏകോപിപ്പിച്ചു കൊണ്ട് എണ്ണമറ്റ രോഗികള്‍ക്ക് പുനര്‍ജന്മം നല്‍കി വരുന്ന മഹാവൈദ്യന്‍ !!

ശിവം.. ശിവകരം… ശാന്തം

Tags: Dr. C P Mathew
Share29TweetSendShare

Discussion about this post


Latest stories from this section

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

Next Post

കേരളത്തിൽ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറക്കാൻ തീരുമാനം

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies