സംസ്ഥാനത്തെ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നീണ്ട ആറു മാസത്തിനുശേഷമാണ് തുറക്കുന്നത്. തിയേറ്റര്‍ ഉടമകളാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് 25-ന് പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനമായത്.
മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി 22-ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച നടത്തും. പകുതിപേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം.
Discussion about this post