മലപ്പുറം: താനൂരില്‍ എംഡിഎംഎ എന്ന മാരകമയക്കുമരുന്നുമായി യുവാവ് പോലിസ് പിടിയിൽ. മംഗലം തിരുത്തുമ്മല്‍ തൈകുട്ടത്തില്‍ ഫാസില്‍ (28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താനാളൂര്‍ മൂന്നാം മൂലയില്‍ വെച്ച് 10.320 മില്ലിഗ്രാം മാരകമയക്കുമരുന്നുമായി യുവാവിനെ താനൂര്‍ പോലിസ് പിടികൂടിയത്.
താനൂര്‍ എസ്എച്ച്ഒ ജീവന് ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.
Discussion about this post