ഡല്‍ഹി: 2019-ല്‍ ജാമിയ നഗറില്‍ നടന്ന പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. പ്രദേശത്തെ സാമുദായി ഐക്യം തകര്‍ക്കാര്‍ ബോധപൂര്‍വ്വ ശ്രമമാണ് ഷര്‍ജീല്‍ നടത്തിയത് എന്നാണ് കോടതി നിരീക്ഷിച്ചത്. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കോടതിയുടെ നടപടി.
നമ്മുടെ ചിന്തകളാണ് നമ്മളെ രൂപപ്പെടുത്തുന്നത്. അതിനാല്‍ ചിന്തിക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കുക. വാക്കുകള്‍ രണ്ടാമതാണ്. ചിന്തകള്‍ ജീവിക്കുന്നു. അവ വളരെ ദൂരം സഞ്ചരിക്കുന്നു- എന്ന വിവേകാനന്ദന്റെ വാക്കുകള്‍ കോടതി എടുത്തു പറഞ്ഞു.
ഭരണഘടന ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും അത് സമൂഹത്തെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുഎപിഎ പ്രകാരമാണ് ഷര്‍ജീലിനെതിരെ കേസെടുത്തിട്ടുള്ളത്.
Discussion about this post