പാലക്കാട്: 100 കോടി വാക്സിന് വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് പ്രകടിപ്പിച്ച് യുവമോര്‍ച്ച മനുഷ്യശൃംഖല തീര്‍ത്തു. മനുഷ്യശൃംഖല ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ 100 കോടി വാക്സിന് വിതരണം ചെയ്ത മോദിയും കേന്ദ്ര സര്‍ക്കാരും ലോകത്തിന് മാതൃകയാണ്. രാഷ്ട്രീയ വിരോധികളുടെ എതിര് വാക്കുകളെ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ മഹാമാരിയെ പിടിച്ചുകെട്ടാന്‍ രാപ്പകല്‍ പൊരുതിയത്.
രാജ്യത്ത് സമയബന്ധിതമായി മരുന്ന് വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അയല്‍രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ച് ഇച്ഛാശക്തിയുടെ പ്രതീകമായി. രാഷ്ട്രീയമായി എതിര്‍ക്കാന്‍ കഴിയാത്ത ശക്തിയായി മോദിയും കേന്ദ്ര സര്‍ക്കാരും മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
100 എന്ന അക്കമനുസരിച്ചാണ് യുവമോര്‍ച്ച മനുഷ്യശൃംഖല തീര്‍ത്തത്. ചടങ്ങില്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവന് അദ്ധ്യക്ഷത വഹിച്ചു, ബിജെപി ജില്ല പ്രസിഡണ്ട് കെ.എം ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി നന്ദകുമാര്‍, എസ് ധനേഷ്, കെ.എം പ്രതീഷ്, ആര് പ്രശാന്ത്, നവീന്‍ വടക്കന്തറ, സി മധു, എം സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post