ശ്രീനഗര്‍: ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നല്കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും, ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
‘പാകിസ്ഥാനും ചൈനയും നടത്തുന്നത് നിഴല്‍ യുദ്ധമാണ്. കാശ്മീരില്‍ സമാധാന അന്തരീക്ഷമുണ്ടാകുന്നത് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നു. ക്ഷമ പരീക്ഷിക്കരുത്. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത്, അതുപോലെ ജമ്മു കാശ്മീരില്‍ സംഭവിക്കാമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതിന് തയ്യാറാകണം, അതിര്‍ത്തികളില്‍ നിരീക്ഷണം വളരെ പ്രധാനമായി മാറിയിരിക്കുന്നു. ആരാണ് പുറത്തു നിന്ന് വരുന്നതെന്ന് നാം നിരീക്ഷിക്കണം, പരിശോധന നടത്തണം’- ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ റാവത്ത് വ്യക്തമാക്കി.
Discussion about this post