കോഴിക്കോട്: ഡീസല്‍ വില വീണ്ടും വര്‍ധിച്ചതോടെ നിരക്കു വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കാനും കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടാണു സംഘടനകള്‍ സമരത്തിനായി ഒരുങ്ങുന്നത്.
വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് ആറു രൂപയാക്കാനും നികുതിയിളവ് നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഡീസലിന് 66 രൂപ വിലയുള്ളപ്പോഴാണു ബസ് ചാര്‍ജ് എട്ടു രൂപയായി വര്‍ധിപ്പിച്ചത്. ഡീസലിന് ഓരോ അഞ്ചുരൂപ വര്‍ധിക്കുമ്പോഴും കാലാനുസൃതമായി ബസ് ചാര്‍ജും വര്‍ധിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് 10 രൂപയായിരുന്നു മിനിമം ചാര്‍ജ്. എന്നാല്‍ അതു പിന്നീട് എട്ടു രൂപയാക്കി പുനഃസ്ഥാപിച്ചിരുന്നു.
Discussion about this post