കണ്ണൂര്‍: കാള്‍ടെക്സ് ജംങ്ഷനിലെ സിഗ്നലില്‍ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചക്ക് 2.45നാണ് അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം.
സിഗ്നലില്‍ കണ്ടെയ്നര്‍ ലോറിയുടെയും ടിപ്പറിന്‍റെയും ഇടയില്‍ നിര്‍ത്തിയ സ്കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. തലയിലൂടെ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്.
സ്ഥലത്തെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുമ്പ് ഇതേസ്ഥലത്ത് ഒരു സ്കൂട്ടര്‍ യാത്രക്കാരിയും ലോറി കയറി മരിച്ചിരുന്നു.
Discussion about this post