തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാന്‍ സാധ്യതയെന്ന് മന്ത്രി രാജന്. ബുറേവി ചുഴലിക്കാറ്റിന്റെ സമാനമായ സഞ്ചാരപാതയാണ് നിലവില്‍ കാണിക്കുന്നത്. നവംബര്‍ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.
നാളെ ഓറഞ്ച് അലര്‍ട്ടാണെങ്കിലും അതീവ ജാഗ്രതയ്ക്ക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. 12 ദേശീയ ദുരന്ത നിവാരണ സംഘങ്ങള്‍ സജ്ജമാണ്. എല്ലാ മുന്നൊരുക്കങ്ങള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ആറ് മണിക്ക് തന്നെ അനൗണ്‍സ്മെന്റുകള്‍ നല്‍കും. അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post