Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മനുഷ്യക്കടത്ത്; യൂട്യൂബർ ബോബി കദാരിയ റിമാൻഡിൽ

by Brave India Desk
May 29, 2024, 10:49 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: അവയവക്കടത്ത് കേസിൽ അറസ്റ്റിലായ യൂട്യൂബർ ബോബി കദാരിയ എന്നറിയപ്പെടുന്ന ബൽവന്ത് കദാരിയയെ സിറ്റി കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. 20 ലക്ഷം രൂപയും കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകളും നാല് മൊബൈൽ ഫോണുകളും ഇയാളുടെ വസതിയിൽ നിന്നും കണ്ടെത്തിയതായും എസിപി വരുൺ ദഹിയ വ്യക്തമാക്കി.

അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘവുമായി കഴിഞ്ഞ വർഷം മുതൽ കദാരിയക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീ സുഹൃത്തുമായി അനധികൃത ബിസിനസുകൾ നടത്തിയിരുന്ന ഇയാൾ തൊഴിൽ രഹിതരായ നിരവധി യുവാക്കളെ കബളിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ കദാരിയ തട്ടിയെടുത്തതായി രണ്ട് യുവാക്കൾ പോലീസിനെ സമീപിച്ചിരുന്നു. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ അരുൺ കുമാർ, ദൊലാന സ്വദേശിയായ മനീഷ് തൊമർ എന്നിവരാണ് ഗുരുഗ്രാം പോലീസിൽ പരാതി നൽകിയത്.

Stories you may like

ലോക് കല്യാൺ മാർഗ് മുതൽ പരം വീർ ഗാലറി വരെ ; മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പേര് മാറ്റിയവ ഇവയാണ്

നിതീഷ് കുമാറിനെതിരെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ; ഇന്ത്യൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാമിൽ നൽകിയ പരസ്യം കണ്ടായിരുന്നു ഇരുവരും പ്രതിയെ സമീപിച്ചത്. കദാരിയയുടെ ഔദ്യോഗിക യൂട്യൂബ്, ഇൻസ്റ്റഗ്രാം പേജുകളിലായിരുന്നു പരസ്യം നൽകിയിരുന്നത്. പരസ്യം കണ്ട് കദാരിയയെ വിളിച്ച ഇരുവരോടും ഗുരുഗ്രാം മാളിലെ ഇയാളുടെ ഓഫീസിൽ വന്ന് കാണാനാണ് പറഞ്ഞിരുന്നത്. യുഎഇയിൽ ജോലി ലഭിക്കാനായി 2000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസായി അരുൺ കുമാറിൽ നിന്നും വാങ്ങിയത്. പിന്നീട്, 1.5 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. 2.59 ലക്ഷം രൂപയാണ് സിംഗപൂറിൽ ജോലി വാഗ്ദാനം ചെയ്ത് മനീഷിൽ നിന്നും പ്രതി തട്ടിയത്.

വിദേശത്തെത്തിയ തങ്ങളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും പിടിച്ചെടുത്തതായി അരുണും മനീഷും പറയുന്നു. തങ്ങളെപോലെ 150ഓളം പേരെ ഇവരുടെ സംഘം ബന്ധികളാക്കിയിരുന്നതായും ഇവർ വ്യക്തമാക്കി. ഇവിടെ നിന്നും രക്ഷപ്പെട്ട ഇരുവരും ഇന്ത്യൻ എംബസിയെ സമീപിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് പോലീസ് കദാരിയയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും.

Tags: Human TraffickingBobby Kataria
Share1TweetSendShare

Latest stories from this section

രാഷ്ട്രപതി ഭവനിലെ ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ഇനി പടിക്ക് പുറത്ത് ; ഗാലറിയിൽ ഇനി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കൾ

രാഷ്ട്രപതി ഭവനിലെ ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ഇനി പടിക്ക് പുറത്ത് ; ഗാലറിയിൽ ഇനി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കൾ

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

Discussion about this post

Latest News

ലോക് കല്യാൺ മാർഗ് മുതൽ പരം വീർ ഗാലറി വരെ ; മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പേര് മാറ്റിയവ ഇവയാണ്

ലോക് കല്യാൺ മാർഗ് മുതൽ പരം വീർ ഗാലറി വരെ ; മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പേര് മാറ്റിയവ ഇവയാണ്

നിതീഷ് കുമാറിനെതിരെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ; ഇന്ത്യൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യം

നിതീഷ് കുമാറിനെതിരെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ; ഇന്ത്യൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യം

ആദ്യമായി ആ മനുഷ്യനെ കണ്ടപ്പോൾ ബോളിവുഡ് ഹീറോയെ പോലെ തോന്നി, സിനിമയിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ ചിരിച്ചു; ഇന്ത്യൻ ഇതിഹാസ താരത്തെ പുകഴ്ത്തി ശിഖർ ധവാൻ

ന്യൂ ഇയർ അടിച്ചുപൊളിക്കാനും ആഘോഷിക്കാനുമിരുന്ന ധവാന് കിട്ടിയത് ഒന്നൊന്നര പണി, അറിയാത്ത നമ്പറിൽ നിന്ന് ഫോൺ എടുക്കുമ്പോൾ സൂക്ഷിക്കുക

ഞാൻ കാരണം മോഹൻലാലിൻറെ ഏറ്റവും വലിയ ഹിറ്റ് ചിത്രം പിറന്നു, നിർമ്മാതാവ് സുരേഷ് കുമാറിന് അടിച്ചത് വമ്പൻ ലോട്ടറി: മണിയൻപിള്ള രാജു

ഞാൻ കാരണം മോഹൻലാലിൻറെ ഏറ്റവും വലിയ ഹിറ്റ് ചിത്രം പിറന്നു, നിർമ്മാതാവ് സുരേഷ് കുമാറിന് അടിച്ചത് വമ്പൻ ലോട്ടറി: മണിയൻപിള്ള രാജു

മക്കളെ മണിയൻപിള്ള രാജു നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ എന്ന് മോഹൻലാലിൻറെ ‘അമ്മ, അയാളുടെ മറുപടി അവരെ പോലും ഞെട്ടിച്ചു; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

മക്കളെ മണിയൻപിള്ള രാജു നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ എന്ന് മോഹൻലാലിൻറെ ‘അമ്മ, അയാളുടെ മറുപടി അവരെ പോലും ഞെട്ടിച്ചു; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

രാഷ്ട്രപതി ഭവനിലെ ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ഇനി പടിക്ക് പുറത്ത് ; ഗാലറിയിൽ ഇനി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കൾ

രാഷ്ട്രപതി ഭവനിലെ ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ഇനി പടിക്ക് പുറത്ത് ; ഗാലറിയിൽ ഇനി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കൾ

ആ താരം ഞങ്ങളെ ചതിച്ചു, പദ്ധതി അറിഞ്ഞത് 45 മിനിറ്റ് മുമ്പ് മാത്രം; വമ്പൻ ആരോപണവുമായി പഞ്ചാബ് ഉടമ

ആ താരം ഞങ്ങളെ ചതിച്ചു, പദ്ധതി അറിഞ്ഞത് 45 മിനിറ്റ് മുമ്പ് മാത്രം; വമ്പൻ ആരോപണവുമായി പഞ്ചാബ് ഉടമ

മഞ്ഞുവീഴ്ച്ച കാരണം മാറ്റിവെച്ച നാലാം ടി 20 , പാർലമെന്റിലേറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ; കേരളത്തെ ചൊല്ലി പരിഹാസം

മഞ്ഞുവീഴ്ച്ച കാരണം മാറ്റിവെച്ച നാലാം ടി 20 , പാർലമെന്റിലേറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ; കേരളത്തെ ചൊല്ലി പരിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies