റോം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 29 മുതല്‍ 31 വരെ ഇറ്റലിയിലാകും മോദി. ഇറ്റാലിയന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാനമന്ത്രി ഇറ്റലിയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസുമായും സെക്രട്ടറി ഒഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയേട്രോ പരോലിനുമായും കൂടിക്കാഴ്ച നടത്തും.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഊര്‍സുല വൊന് ഡെര്‍ ലെയ്ന്‍ എന്നിവരുമായി മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുന്നതിന് സാമ്പത്തികമായും ജനങ്ങള്‍ തമ്മിലെ ബന്ധം വര്‍ദ്ധിക്കാനുമുളള വഴികള്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക , ആരോഗ്യ വിഷയങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പ്രധാനമന്ത്രി വിവിധ നേതാക്കന്മാരുമായി ചര്‍ച്ച നടത്തും.
നവംബര്‍ 1 മുതല്‍ 2 വരെ ഗ്ളാസ്ഗോയിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും. മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായും വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തും
Discussion about this post