ഡല്‍ഹി:നിശ്ബ്ദപ്രചരണത്തിലും ഏറെ ആവേശത്തിലാണ് ഡല്‍ഹി. ജനം വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് വിവിധ കക്ഷികളുടെ തയ്യാറെടുപ്പ്.
നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് വിവിധ കൂടിക്കാഴ്ചകള്ക്കായാണ് പ്രമുഖ നേതാക്കള്‍ ഇന്ന് സമയം ചിലവഴിക്കുക
അവസാന ദിവസങ്ങളില്‍ വന്ന ചില സര്‍വ്വേകള്‍ അനുകൂലമായത് ബിജെപിയ്ക്ക് ആശ്വാസമായിട്ടുണ്ട്. ഇന്ത്യടിവി- സി വോട്ടര്‍, ദി വീക്ക്-ഐഎംബിആര്‍, ഐബിഎം7-ഡാറ്റ് മിനേറിയ. സീ തലിം സര്‍വ്വേകളാണ് ബിജെപിയ്ക്ക് അനുകൂലമായത്. 36 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. ന്യൂസ് നേഷന്‍ സര്‍വ്വേയില്‍ ബിജപി 35 വരെ സീറ്റുകളും, എഎപി 34 വരെ സീറ്റുകളും നേടി തൂക്ക് മന്ത്രിസഭ വരുമെന്ന് പ്രവചിക്കുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മിക്ക് സര്‍വ്വേകളും കെജ്രിവാളിനാണ് മുന്‍തൂക്കം നല്‍കുന്നത്.
ഇന്നലെ പുറത്ത് വന്ന റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇനിഷ്യേറ്റിവ് സര്‍വ്വേയില്‍ ബിജെപി മികച്ച ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തുന്നു. ബിജെപി 41-45, ആം ആദ്മി പാര്‍ട്ടി-21-25 എന്നിങ്ങനെയാണ് പ്രവചനം.
ബിജെപി 41 ശതമാനം, എഎപി 36 ശതമാനവും വോട്ട് നേടുമെന്ന് ആര്‍ഡിഐ പ്രവചിക്കുന്നു. 70 സീറ്റുകളാണ് നിയമസഭയില്‍ ഉള്ളത്.
മുന്‍പ് പുറത്ത് വന്ന ഇന്ത്യ ടുഡെ സീസെറൊ, എബിപി നീല്സന്, ഇക്കണോമിക്സ് ടൈംസ് ടിഎന്‍എസ്, ഹിന്ദുസ്ഥാന്‍ ടൈംസ് സര്‍വ്വെ ഫലങ്ങള്‍ ആപിന് വിജയം പ്രവചിക്കുന്നു.
ആവേശം നിറഞ്ഞ പരസ്യപ്രചാരണത്തിനൊടുവില്‍ മൂന്നു പാര്‍ട്ടികളും വിജയം നേടുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ബിജെപിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിജയം അവരുടെ അഭിമാന പ്രശ്നമാണ്. മോദിയുടെ ജനപിന്തുണയ്ക്കൊപ്പം കിരണ്‍ ബേദിയുടെ പ്രതിച്ഛായയും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇടത്തരക്കാര്‍ക്കും സമ്പന്നര്‍ക്കുമിടയിലുള്ള സ്വാധീനമാണ് ബിജെപിയുടെ മുതല്‍ക്കൂട്ട്.. ആം ആദ്മിയ്ക്ക് പഴയ പോലെ താഴെക്കിടയിലുള്ളവരില്‍ ആവേശം സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്നും ബിജെപി വിലയിരുത്തിയിരുന്നു.
അഴിമതി വിരുദ്ധ പ്രചരണം നടത്തുന്ന ആം ആദ്മിയെ ഫണ്ട് വിവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞതും ബിജെപിയ്ക്ക് ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.
മറുവശത്ത് അവസാനവട്ട അഭിപ്രായ സര്‍വേഫലങ്ങള്‍ നല്കുന്ന ആവേശത്തിലാണ് ആം ആദ്മി പാര്‍ട്ടി. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് ഗ്രാമീണമേഖലകളില്‍ വലിയ വിജയം നേടിത്തരുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
നിലനില്പിനുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ടുപോയ അടിത്തറ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ്കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ ബിജെപിയ്ക്കും, ആം ആദ്മിയ്ക്കും ഏറെ നിര്‍ണായകമാകും.
Discussion about this post