ദീപാവലി സമ്മാനമായി കേന്ദ്രസർക്കാർ. പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ആണ് കുറച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും വീതം ആണ് എക്സൈസ് നികുതിയിൽ ഇളവ് നൽകിയത്. നവംബർ 4 അർദ്ധരാത്രി മുതൽ തീരുമാനം പ്രബാല്യത്തിൽ വന്നു.
2020 മേയ് 5 മുതലുള്ള കണക്ക് പ്രകാരം പെട്രോളിന്റെ എക്സൈസ് തീരുവ ലീറ്ററിന് 37.38 രൂപ വരെ എത്തിയിരുന്നു. ഡീസലിന് ഇത് 27.98 രൂപയും. ഇതിൽ നിന്നാണ് യഥാക്രമം 5 രൂപയും 10 രൂപയും കുറഞ്ഞത്. പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
നിലവിൽ തിരുവനന്തപുരത്ത് പെട്രോൾ വില 112.73 രൂപയും കോഴിക്കോട് 111.18 രൂപയും എറണാകുളത്ത് പെട്രോളിനു 110.26 രൂപയാണ് വില.
ഡൽഹിയിൽ നിലവില്‍ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ.
Discussion about this post