കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍ഷാദിനാണ് മര്‍ദനമേറ്റത്. സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു.
മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ശുചിമുറിയിൽ ബോധരഹിതനായി കിടന്നു. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മര്‍ദിച്ച എല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അന്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
Discussion about this post