തൃശൂര്‍: മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവര്‍പ്പിച്ച് എം.പി സുരേഷ്ഗോപി. ശ്രീരേഖയുടെ ആദ്യചിത്രമാണ് ‘വെയില്‍’. ഇതിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാര്‍ഡിനര്‍ഹയാക്കിയത്. ശ്രീരേഖയുടെ തൃശൂരിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. പൊന്നാട അണിയിച്ചു കൊണ്ടാണ് സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. കണ്ണീരോടെയാണ് ശ്രീരേഖ എംപിയുടെ ആദരവേറ്റുവാങ്ങിയത്.
മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണ് ഇത്തവണ ശ്രീരേഖയെ തേടിയെത്തിയത്. ശ്രീരേഖ വനിത- ശിശുക്ഷേമവകുപ്പില്‍ കൊച്ചിയില്‍ സൈക്കോളജിസ്റ്റാണ്. ടിക് ടോക്കിലൂടെയൊക്കെയുള്ള ശ്രീരേഖയുടെ അഭിനയംകണ്ടാണ് സംവിധായകന്‍ ശരത് സിനിമയിലേക്ക് ക്ഷണിച്ചത്.
ആലപ്പുഴ, തണ്ണീര്‍മുക്കം അശ്വതിയാണ് ശ്രീരേഖയുടെ ജന്മവീട്. കോനൂര്‍ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ് ശ്രീരേഖ. വെയിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് സന്ദീപ്. സിനിമ പൂര്‍ത്തീകരിച്ചശേഷം 2020 മാര്‍ച്ച് 20ന് ആയിരുന്നു വിവാഹം. മോര്‍ഗ്, ഗലീലിയോ എന്നീ ചിത്രങ്ങളില്‍ സന്ദീപിന്റെ സഹനിര്മാതാവാണ് ശ്രീരേഖ.
Discussion about this post