ചെന്നൈ: സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്തെത്തി.
കേരളത്തിന്റെ മുന്നില്‍ തമിഴ്അ നാടിന്റെ അധികാരങ്ങൾ അടിയറവ് വയ്ക്കുകയാണ് ഡി.എം.കെ സര്‍ക്കാരെന്ന് പനീര്‍സെല്‍വം ആരോപിച്ചു. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കി വിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തമിഴ്‌നാട്ടിലെ കര്‍ഷകരെ സ്റ്റാലിന്‍ മറക്കുകയാണെന്നും കേരളവുമായി ഡി.എം.കെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി, മധുര, ശിവഗംഗ, ദിണ്ടിഗല്‍, രാമനാഥപുരം ജില്ലകളില്‍ പ്രതിഷേധത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ജലനിരപ്പ് 142 അടി നിലനിറുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Discussion about this post