രാംപുർ: ട്വെന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നേടിയ വിജയം ആഘോഷിച്ചതിന് ഭാര്യക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുവാവ്. ഉത്തർ പ്രദേശിലെ രാംപുർ സ്വദേശി ഇഷാൻ മിയാനാണ് പരാതി നൽകിയത്. ഇയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പാകിസ്ഥാൻ വിജയം നേടിയതോടെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഇഷാന്റെ ഭാര്യ റാബിയ ഷംസിയും ബന്ധുക്കളും പടക്കം പൊട്ടിക്കുകയും വാട്സാപ്പ് സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു. ഇതിനെതിരെ മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാകിസ്ഥാന്റെ വിജയത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ വാദികൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയെ അപമാനിച്ച് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതിന് ഉത്തർ പ്രദേശിൽ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു.
Discussion about this post