കോന്നി : പത്തനംതിട്ടയില്‍ അച്ഛന്‍ 13-കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രതിയെ പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ രോഗിയാണ്. കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നപ്പോഴാണ് പീഡനം നടന്നത്.
ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രഹസ്യമായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും
Discussion about this post