ഡല്‍ഹി: ബി.ജെ.പി ഏതെങ്കിലും കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയല്ലെന്ന് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കുടുംബമല്ല പാര്‍ട്ടി. ജനക്ഷേമകരമായ സംസ്കാരമാണ് പാര്‍ട്ടിയെ നയിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കും പാര്‍ട്ടിക്കുമിടയിലെ പാലമായി വര്‍ത്തിക്കണം. ലോകരാജ്യങ്ങള്‍ ഇന്ത്യയെ പുകഴ്ത്തുന്നത് തന്റെ മാത്രം മികവു കൊണ്ടല്ല. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നിസ്വാര്‍ഥ പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post