ഡൽഹി: ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
ഓസ്‌ട്രേലിയൻ ടീം ഒരു ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മത്സരം ജയിച്ച് ഫൈനലിൽ പ്രവേശിച്ചു.
ഓപ്പണർ മുഹമ്മദ് റിസ്വാൻ പാക് ടീമിനായി 67 റൺസ് എടുത്തു. മധ്യനിരയിൽ ഫഖർ സമാൻ പുറത്താകാതെ 55 റൺസും നേടി. ക്യാപ്റ്റൻ ബാബർ അസം 39 റൺസ് എടുത്തു. ഷദാബ് ഖാൻ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹീൻ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.
Discussion about this post