Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വര്‍ണക്കടുവ ലേലത്തിന് വച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങൾ

by Brave India Desk
Nov 16, 2021, 07:26 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 മില്യണ്‍ പൗണ്ടിന് ഏകദേശം 15 കോടി രൂപയ്ക്ക് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. യു.കെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14,98,64,994 രൂപ രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ലേലത്തില്‍ ഇന്ത്യക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

ടിപ്പു സുല്‍ത്താന്റെ (1782-1799) ആസ്ഥാനമായിരുന്ന ശ്രീരംഗപട്ടണം പിടിച്ചശേഷം, ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തിന്റെ സുവര്‍ണ സിംഹാസനം പൊളിച്ചു കടത്തിയെന്നാണു ചരിത്രരേഖ. ബ്രിട്ടിഷ് രാജാവിനു സിംഹാസനം സമ്മാനിക്കണമെന്ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകള്‍ വീതിക്കുന്ന പ്രൈസ് കമ്മിറ്റി ഏജന്റുമാര്‍ ഇതു കഷണങ്ങളാക്കി കടത്തി. കടുവയുടെ മുകളില്‍ അഷ്ടകോണ്‍ പീഠമുറപ്പിച്ച നിലയിലുള്ള സിംഹാസനം സ്വര്‍ണ പാളികള്‍ പൊതിഞ്ഞ് അപൂര്‍വ രത്നങ്ങള്‍ പതിച്ചതായിരുന്നു. ഇതില്‍ മുന്‍ഭാഗം അലങ്കരിച്ചിരുന്ന വലിയ കടുവത്തലയും പടവുകളുടെ വശത്തു പതിച്ചിരുന്ന 2 ചെറിയ കടുവത്തലകളുമാണ് അവശേഷിക്കുന്നത്. മൂന്നും സ്വര്‍ണത്തില്‍ നിര്‍മിച്ച്‌ രത്നം പതിച്ചവയാണ്. വലിയ കടുവത്തല ബ്രിട്ടിഷ് രാജാവ് ജോര്‍ജ് മൂന്നാമന്റെ ഭാര്യ ഷാര്‍ലറ്റ് രാജ്ഞിക്കു ലഭിച്ചത്, വിന്‍സര്‍ കൊട്ടാരത്തിലുണ്ട്. ചെറുതലകളിലൊന്ന് യുകെയിലെ പോവിസ് കൊട്ടാരത്തിലും രണ്ടാമത്തേത് സ്വകാര്യ വ്യക്തിയുടെ കൈയിലുമാണ്.

Stories you may like

അജിത് ഡോവൽ ചൈനയിലേക്ക്; ബീജിംഗിൽ വാങ്‌ യിയുമായി നിർണായക കൂടിക്കാഴ്ച

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

ടിപ്പു അവസാന യുദ്ധത്തില്‍ ഉപയോഗിച്ച വാളും, മോതിരവും അന്ന് ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ എത്തിച്ചിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തില്‍ മേജര്‍ ജനറല്‍ അഗസ്റ്റസ് ഡബ്ല്യു.എച്ച്‌. മെയ്‌റിക്കിന്റേയും നാന്‍സി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി ഇത് 2004 വരെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ 2004 ല്‍ ഇത് ലേലം ചെയ്തപ്പോള്‍ വിജയ് മല്യ ടിപ്പു സുല്‍ത്താന്റെ വാളും മറ്റു ചില വസ്തുക്കളും ലേലത്തില്‍ എടുത്ത് ഇന്ത്യയില്‍ എത്തിച്ചിരുന്നു. 2013 ഒക്ടോബറില്‍ ടിപ്പു സുല്‍ത്താന്റെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത മറ്റൊരു വാള്‍ സോത്ബീസ് കോര്‍പ്പറേഷന്‍ ലേലം ചെയ്തിരുന്നു.

ടിപ്പുവിന്റെ സിംഹാസനത്തിന്റെ താഴികക്കുടം വില്‍പ്പനയ്ക്ക് വച്ചത് സംബന്ധിച്ച ട്വീറ്റിനെതിരെ നിരവധി ഇന്ത്യക്കാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികതയാണ് പല ഇന്ത്യക്കാരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നത്‌.

Tags: tippu sulthan
Share32
Tweet
SendShare

Latest stories from this section

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies