മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്. ഇതിനെ തുടർന്ന് പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴ എന്നിവയിലാണ് കുത്തൊഴുക്കുണ്ടായത്. ഭാരതപ്പുഴയിലും വെള്ളം ഉയരും.
ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. ഇതിനെ തുടർന്നാണ് ഡാം തുറന്നുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്. മുൻപ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെ തുടർന്ന് മുന്നറിയിപ്പ് നൽകണമെന്ന് കേരളം അഭ്യർഥിച്ചിരുന്നു.
Discussion about this post