ചെന്നൈ: കനത്ത മഴയിൽ വീടിനുമേൽ മതിലിടിഞ്ഞു വീണ് ഒൻപതു പേർക്ക് ദാരുണാന്ത്യം. 4 കുട്ടികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്.
പാലാര്‍ നദിക്കരയിലെ വീടാണ് ഇടിഞ്ഞു വീണത്. വെള്ളം കയറുന്നത് പരിഗണിച്ചു സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ചു വീട്ടില്‍ കഴിഞ്ഞവരാണ് അപകടത്തില്‍പെട്ടത്. സമീപത്തെ മതില്‍ ഇടിഞ്ഞു വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
Discussion about this post