റിപ്പയറിംഗിനിടെ ജീവനക്കാരന്റെ കൈയിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വിയറ്റ്നാമിലെ മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. ഫോൺ പൊട്ടിത്തെറിച്ചെങ്കിലും കൃത്യസമയത്ത് തന്നെ അത് വലിച്ചെറിഞ്ഞ് ഓടി മാറി യുവാവ് രക്ഷപ്പെട്ടു.
സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ഒരു ജീവനക്കാരൻ മേശപ്പുറത്തെ വെച്ച് മൊബൈൽ നന്നാക്കി കൊണ്ടിരിക്കുന്നതും കുറച്ച് നിമിഷങ്ങൾക്കകം വലിയ പൊട്ടിത്തെറിയോടെ ഫോണിൽ തീ പടരുന്നതും ഭയന്ന യുവാവ് ഫോൺ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. സംഭവ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്ന ആൾ ഞെട്ടി മാറുന്നതും വീഡിയോയിലുണ്ട്.
ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല.
Discussion about this post