റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ മിസൈലാക്രമണം . ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.
അതേസമയം യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംശയകരമായ ചില നീക്കങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചു. യെമനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ആക്രമണം നടത്താനായി മിസൈലുകളും മറ്റും വിക്ഷേപിക്കുന്ന കേന്ദ്രമായി ഈ വിമാനത്താവളം മാറിയിട്ടുണ്ടെന്നാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആരോപിക്കുന്നത്.
Discussion about this post