മാറാട് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. 95-ാം പ്രതി കോയമോന്, 148-ാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
സ്പര്‍ധ വളര്‍ത്തല്‍, അന്യായമായി സംഘം ചേരല്‍, സ്ഫോടക വസ്തു നിരോധന നിയമം എന്നിവര്‍ പ്രകാരം കോയമോനും, കൊലപാതകം, മാരകായുധവുമായി കലാപം, അന്യായമായി സംഘം ചേരല്‍, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2003 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് പേരാണ് രണ്ടാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടത്. വിചാരണ നേരിട്ട 139 പേരില്‍ 63 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പിന്നീട് 24 പേരെ ഹൈക്കോടതിയും ശിക്ഷിച്ചു. വിചാരണ നടക്കുമ്പോള്‍ കോയമോനും നിസാമുദ്ദീനും ഒളിവിലായിരുന്നു. 2010, 2011 കാലത്താണ് ഇവര്‍ പിടിയിലായത്.
Discussion about this post