ചെന്നൈ : സേലം കരുങ്കല്‍പെട്ടിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. രാജലക്ഷ്മി (70 ), പത്മനാഭന്‍ എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, ഭാര്യ ദേവി എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
രാവിലെ ആറരയോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പത്മനാഭന്റെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ സേലം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മൂന്നു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 12 വീടുകള്‍ക്കു കാര്യമായ കേടുപാടുകളുണ്ട്.
കുട്ടികളടക്കം പരുക്കേറ്റവരെ ജില്ലാ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലം ജില്ലാ കലക്ടർ എസ്.കാർമേഘം, സേലം കോർപറേഷൻ കമ്മിഷണർ ടി.ക്രിസ്തുരാജ് തുടങ്ങിയവർ സന്ദർശിച്ചു.
Discussion about this post