വിവാദ ദത്തുക്കേസിൽ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കുഞ്ഞിനെ വിട്ടുകിട്ടിയതിന് പിന്നാലെ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അനുപമ. കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ ലഭിക്കാനായി കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു. കോടതിയില്‍ നിന്ന് കുഞ്ഞുമായി തിരിച്ച് പോകവെയാണ് അനുപമ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചത്.
കുഞ്ഞിനെ ലഭിച്ചെങ്കിലും സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതി കുഞ്ഞിനെ അനുപമയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്.
ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
Discussion about this post