കുഞ്ഞിനെ തിരികെ കിട്ടിയതിൽ എല്ലാവർക്കും നന്ദിയുണ്ടെന്നും മകനെ നല്ലമനുഷ്യനായി വളർത്തുമെന്നും അനുപമ. മൂന്ന് മാസം തന്റെ മകനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആന്ധ്രയിലെ ദമ്പതികൾക്കും അനുപമ നന്ദി പറഞ്ഞു. അവർ ഒരു കുറവ് ഇല്ലാതെയാണ് മകനെ നോക്കിയതെന്ന് അറിയാം. ലക്ഷ്വറി ലൈഫ് അല്ലെങ്കിലും തങ്ങൾക്ക് ആവുന്നതുപോലെ നല്ല മനുഷ്യനായി അവനെ വളർത്തും. അത് എല്ലാവർക്കും കാണാം എന്നും അനുപമ പറഞ്ഞു.
അതേസമയം സമരം തുടരമെന്ന് ഐക്യദാർഢ്യസമിതി അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി വരുംവരെ സമരം തുടരാനാണ് ഐക്യദാർഢ്യസമിതിയുടെ തീരുമാനം.
Discussion about this post