Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥ; ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ, സർക്കാർ അനാസ്ഥയെന്ന് പരാതി

by Brave India Desk
Nov 27, 2021, 02:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുന്നു. ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികളെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെയാണ് അട്ടപ്പാടിയിൽ ഈ വർഷം പന്ത്രണ്ടാമത് ഒരു കുട്ടി കൂടി മരിച്ചതായ റിപ്പോർട്ടും പുറത്തു വന്നത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശികളായ ജെക്കി, ചെല്ലൻ ദമ്പതികളുടെ മകൾ ആറ് വയസ്സുള്ള ശിവരഞ്ജിനി മരിച്ചത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്. ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് ശിവരഞ്ജിനിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Stories you may like

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

ശിവരഞ്ജിനി ഉൾപ്പെടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 കുട്ടികളാണ് മരിച്ചത്. ഇതിൽ 11 പേരും നവജാതശിശുക്കളാണ്. ഇന്നലെ മാത്രം അട്ടപ്പാടിയിൽ മൂന്ന് കുട്ടികളാണ് മരിച്ചത്.

നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ അഞ്ച് കുട്ടികളാണ് മരിച്ചത്. ഒരു അമ്മയും അരിവാൾ രോഗബാധിതയായി മരിച്ചു. വീട്ടിയൂർ ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ വച്ചാണ് മരിച്ചത്. വ്യാഴാഴ്ച തൂവ ഊരിലെ വള്ളി- രാജേന്ദ്രൻ ദമ്പതികളുടെ ഒന്നരമാസം പ്രായമായ കുഞ്ഞും, കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്‍റെയും കുഞ്ഞും മരിച്ചിരുന്നു.

അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് ആദിവാസികൾ തന്നെ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെതിരെ പരാതികൾ വ്യാപകമാണ്. നവജാതശിശുക്കളുടെ മരണം ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിന്‍റെ ജനനി – ജന്മരക്ഷാ പദ്ധതിയുടെ ആനുകൂല്യം അട്ടപ്പാടിയിലെ അമ്മമാർക്ക് കിട്ടിയിട്ട് മൂന്ന് മാസമായെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ആശ്രയമായ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവിനൊപ്പം മൂന്ന് മാസം ശമ്പളവും കുടിശ്ശികയായതോടെ 59 താത്കാലിക ജീവനക്കാരെ ഇക്കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടത് വാർത്തയായിരുന്നു.

Tags: attappadykeralaTribal Infant Death
Share14TweetSendShare

Latest stories from this section

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

Discussion about this post

Latest News

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies