തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂർ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂർ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസർഗോഡ് 95 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 526 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ മാത്രമാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. 4382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 5144 പേർ ഇന്ന് രോഗമുക്തി നേടി.
Discussion about this post