കൊച്ചി: സിപിഐ(എം) എറണാകുളം ജില്ലാസമ്മേളനത്തില്‍ വി.എസ് പക്ഷ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. ചന്ദ്രന്‍ പിള്ളയും എസ്. ശര്‍മയും മരംകൊത്തികളാണെന്ന് സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ജില്ലയിലെ വിഎസ് പക്ഷനേതാക്കളായ ചന്ദ്രന്‍പിളള, എസ് ശര്‍മ്മ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആരോപണം ഉന്നയിക്കപ്പെട്ടത്. ജില്ലയിലെ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ചന്ദ്രന്‍പിളളയാണെന്ന് ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ കുറ്റപ്പെടുത്തി. മുന്‍ ജില്ലാസെക്രട്ടറി എപി വര്‍ക്കിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എപി മിഷന്‍ ഇപ്പോള്‍ കുത്തഴിഞ്ഞ നിലയിലാണ്. പാര്‍ട്ടിക്കാര്‍ക്ക് പ്രയോജനം ഒന്നും ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി.
അതേസമയം ജില്ലാസെക്രട്ടറി ദിനേശ് മണിയുടെ പിടിപ്പ്‌കേട്, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വി എന്നിവ ഉന്നയിച്ചെങ്കിലും വി.എസ് പക്ഷത്തിന്റെ വാദങ്ങള്‍ തികച്ചും ദുര്‍ബലമായിരുന്നു
Discussion about this post