കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നടന് വന്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ഒരു ടൊയോട്ടാ വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ആ വാഹനത്തില്‍ ആരാണ് ഉണ്ടായിരുന്നതെന്ന് പുറത്തുവന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഈ മാസം ആദ്യമാണ് കാബൂളിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ താലിബാന് ഭീകര നേതാവ് കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ കേന്ദ്രീകരിച്ച് ഇതുവരെ നടന്ന എല്ലാ സ്ഫോടനങ്ങളുടേയും ഉത്തരവാദിത്വം ഐ.എസ് ഖൊറാസാന്‍ വിഭാഗമാണ് ഏറ്റെടുത്തിട്ടുള്ളത്.
Discussion about this post