ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ രാത്രി തുറക്കരുതെന്ന് കേരളത്തിന്റെ നിർദ്ദേശം കാറ്റിൽ പറത്തി നാലു ഷട്ടറുകള്‍ കൂടി തുറന്ന് തമിഴ്നാട്. നേരത്തെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഒന്‍പതുമണിക്ക് ശേഷം വീണ്ടും നാലു ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. നിലവില്‍ ആറു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്.
ജലനിരപ്പ് 142 അടിക്കു മുകളില്‍ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്ത് നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
രാത്രികാലത്ത് ഷട്ടര്‍ തുറന്നാല്‍ കേരളത്തിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ പരിമിതികള്‍ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് ചൊവ്വാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Discussion about this post