തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെയും രാത്രികാലങ്ങളിലും മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനയച്ച കത്തിന് പുല്ലുവില. കേരളത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകള്‍ തുറന്നു. രാത്രി 10 മണിക്ക് ശേഷം നാല് ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് ക്രമീകരിക്കുകയും ചെയ്തതോടെ പുലര്‍ച്ചെ ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു.
രാത്രികാലത്ത് അണക്കെട്ട് തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നേരിട്ട് കത്തയച്ചിരുന്നു. എന്നാല്‍ ഇതിനു വില കല്പിക്കാതെയാണ് തമിഴ്നാട് വീണ്ടും തങ്ങളുടെ നടപടി തുടര്‍ന്നത്. തമിഴ്നാടിന്റെ സമീപനത്തിനെതിരെ ജില്ലയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post