കണ്ണൂര്‍: ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിമര്‍ശിച്ച് പിണറായിയുടെ മറുപടി. വര്‍ഗീയതയ്‌ക്കെതിരെയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൗനം അപമാനകരമാണെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍ പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരെ എഴുത്തുകാരുടെ പ്രതിഷേധം സ്വാഗതാര്‍ഹമാണ്. ഉമ്മന്‍ ചാണ്ടി മാത്രം പ്രതികരിക്കാത്തത് അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തോട്ടം തെഴിലാളി സമരം പരിഹരിച്ചില്ല. പാരമ്പര്യ തൊഴില്‍ മേഖലയെയും അവഗണിച്ചെന്നും പിണറായി പറഞ്ഞു. ആര്‍.എസ്.എസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടിയെന്നും പിണറായി വിമര്‍ശിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള അണികളുടെ ചോര്‍ച്ചയാണ് പിണറായിയെ രോഷാകുലനാക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post