കണ്ണൂർ: കണ്ണൂരിൽ ഗൃഹനാഥൻ ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു. കൊറ്റാളിയിലെ പ്രവിദ, മകൾ റനിത എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.പ്രവിദയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ നില ഗുരുതരമാണ്. ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകനും മർദനമേറ്റിട്ടുണ്ട്. മകന്റെ കാലിനും വെട്ടേറ്റു. രവീന്ദ്രന്റെയും കൈകാലുകൾക്ക് പരിക്കുണ്ട്. വിദേശത്തായിരുന്ന രവീന്ദ്രൻ 2019-ലാണ് നാട്ടിലെത്തിയത്. ഇയാള്‍ മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പ്രവിദയും മക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.
Discussion about this post