ജയ്പുര്‍: നാല് വിദ്യാര്‍ഥികളെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്‍പത് അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും എതിരേ കേസ്. രാജസ്ഥാനില്‍ ആല്‍വാറിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്കെതിരേയാണ് കേസ്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് മകള്‍ സ്കൂളില്‍ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
സ്കൂള്‍ പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാര്‍ഥിനി പിതാവിനെ അറിയിക്കുകയായിരുന്നു. രണ്ട് അധ്യാപികമാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പ്രഥമാധ്യാപകനും അധ്യാപകരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തതായി മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.
സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം അധ്യാപിക പ്രഥമാധ്യാപകന് അടക്കമുള്ളവരുടെ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെവെച്ച് പീഡനത്തിന് ഇരയായതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പതായി നല്‍കാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായു വിദ്യാര്‍ഥികളിലൊരാളുടെ പിതാവ് പറഞ്ഞു. സഹോദരന് മന്ത്രിയാണെന്ന് പറഞ്ഞ പ്രഥമാധ്യാപകന്, പരാതി നല്കിയാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രഥമാധ്യാപകന് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അധ്യാപകന് പറഞ്ഞു.
Discussion about this post