ഡല്‍ഹി: 2000 വര്‍ഷം പഴക്കമുള്ള ബുദ്ധ പ്രതിമ തിരികെ നല്‍കാനൊരുങ്ങി ഓസ്ട്രേലിയന്‍ ആര്‍ട് ഗാലറി. ഉത്തര്‍പ്രദേശിലെ മധുരയിലേത് എന്ന കരുതുന്ന പ്രതിമ ഇപ്പോള്‍ കാന്‍ബെറയിലുള്ള ഒരു നാഷണ്‍ ആര്‍ട് ഗാലറിയിലാണുള്ളത്. കഴിഞ്ഞാഴ്ച ഗാലറി അധികൃതര്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രാലയത്തെ ബന്ധപ്പെടുകയും പ്രതിമ തിരികെ നല്‍കുമെന്നും അറിയിച്ചു. സാന്‍ഡ്സ്റ്റോണില്‍ നിര്‍മ്മിച്ച പ്രതിമയാണിത്-
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വക്താക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഒരു ഔദ്യോഗിക സംഘത്തെ പ്രതിമയുടെ പരിശോധയ്ക്കായി അയക്കണമെന്ന് സാംസ്കാരിക മന്ത്രാലയത്തിന് അപേക്ഷ നല്‍കിയെന്നും എ.എസ്.ഐ വക്താവ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗലറിയില്‍ സമാനമായ പ്രതിമയുള്ളത് ഇതിന്റെ മധുര ബന്ധത്തെ സാധൂകരിക്കുന്നതാണ്. പ്രതിമ കാണാനില്ല എന്ന പേരില്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി അറിവില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post