ഡല്‍ഹി: ഹെലികോപ്ടറില്‍ നിന്ന് തൊടുക്കാവുന്ന ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡി.ആര്.ഡി.ഒയും ഇന്ത്യന്‍ എയര്‍ ഫോഴ്സും സംയുക്തമായി രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലാണ് തദ്ദേശീയമായി നിര്‍മിച്ച ‘സാന്റ് (SANT)’ എന്ന വിളിപ്പേരിലറിയപ്പെടുന്ന മിസൈലിന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹെലികോപ്ടറില്‍ നിന്ന് തൊടുക്കാവുന്ന മിസൈലിന് 10 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യം കൃത്യമായി തകര്‍ക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ മേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ നടപ്പാക്കുന്നതിന്റെ ഭാഗമാണ് തദ്ദേശീയ മിസൈല്‍ നിര്‍മാണമെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി. മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
.@DRDO_India and @IAF_MCC successfully flight-test indigenously designed & developed Helicopter launched Stand-off Anti-tank (SANT) Missile from Pokhran ranges
Read: https://t.co/7jhldqk7yH pic.twitter.com/SfZSQ1LipX
— PIB India (@PIB_India) December 11, 2021
Discussion about this post