ഡൽഹി: രോഹിണി കോടതി സ്ഫോടനത്തിന് പിന്നിൽ ഇസ്ലാമിക ഭീകരവാദികളെന്ന് സൂചന. ഐ ഇ ഡി ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. കേടായ ലാപ്ടോപ്പിനുള്ളിലാണ് സ്ഫോടകവസ്തു നിറച്ചിരുന്നതെന്നും കണ്ടെത്തി.
ബാറ്ററി, ടൈമർ, പൊട്ടാസ്യം ക്ലോറൈഡിന്റെയും പൊട്ടാസ്യം നൈട്രേറ്റിന്റെയും മിശ്രിതം എന്നിവയാണ് സ്ഫോടകവസ്തു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഐഇഡി കൃത്യമായി പാക്ക് ചെയ്തിരുന്നില്ല. ഇല്ലായിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു എന്നാണ് വിവരം.
സാധാരണയായി നല്ല തിരക്കുള്ള മേഖലയാണ് സുൽത്താൻ പുരിയിലെ രോഹിണി കോടതി. സ്ഫോടനം നടന്നയുടൻ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരും മറ്റുള്ളവരും ഓടി രക്ഷപ്പെട്ടിരുന്നു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. ഒരാൾക്ക് നിസ്സാര പരിക്കേറ്റിരുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിവരങ്ങൾ ലഭ്യമായതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വാഹനം പാർക്ക് ചെയ്ത ശേഷം അക്രമികൾ സിസിടിവി കാമറകൾ ഇല്ലാത്ത പറ്റിക്കെട്ടുകളാണ് തെരഞ്ഞെടുത്തത് എന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. തമിഴ്നാട് പീസ് മൂവ്മെന്റ് എന്ന സംഘടന സംശയത്തിന്റെ നിഴലിലാണ്. ഏതെങ്കിലും പ്രത്യേക കേസുമായോ വ്യക്തിയുമായോ ബന്ധപ്പെട്ട അട്ടിമറിയാണ് സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടത് എന്നും സൂചനയുണ്ട്.
Discussion about this post