തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 21 മുതല്‍ 24 വരെ നാലു ദിവസം കേരള സന്ദര്‍ശനം നടത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു രാഷ്ട്രപതി എത്തുക.
21-ന് ഉച്ചയ്ക്ക് 12.30നു കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കാസര്ഗോഡേയ്ക്കു പോകും. കാസര്‍ഗോഡ് 3.30 നു നടക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ രാംനാഥ് കോവിന്ദ് പങ്കെടുക്കും.
തുടര്‍ന്നു കണ്ണൂരിലേക്ക് ഹെലികോപ്റ്ററില്‍ മടങ്ങുന്ന രാഷ്ട്രപതി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൊച്ചിയിലെത്തും. 22നു കൊച്ചി നേവല്‍ ബേസിലെ വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. 23-നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 11.30ന് പൂജപ്പുരയില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സ്ഥാപിച്ച പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 24നു ഡല്‍ഹിക്കു മടങ്ങുന്ന തരത്തിലാണു യാത്രാ പരിപാടി അറിയിച്ചിട്ടുള്ളത്.
Discussion about this post