കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനർനിയമനം നൽകുന്നതിന് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ലെന്നും സേര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി. വിസി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്നും ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹൈക്കോടതി നോട്ടീസ് അയച്ചവിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കുന്ന ഫയലില്‍ പൂര്‍ണമനസോടെയല്ല ഒപ്പിട്ടത്. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post