അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് 200 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). ഫ്യൂച്വർ കൂപ്പൺസുമായുള്ള 2019ലെ കരാറും സിസിഐ റദ്ദ് ചെയ്തിട്ടുണ്ട്. റെഗുലേറ്ററി അനുമതി തേടുമ്പോൾ വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതികൾ പരിശോധിച്ചാണ് നടപടി.
57 പേജുള്ള ഉത്തരവിൽ, ഇന്ത്യയുടെ ആന്റി ട്രസ്റ്റ് റെഗുലേറ്ററി ബോഡിയായ സിസിഐ പറയുന്നത് ഇങ്ങനെ- ‘2019 കരാറിന്റെ “യഥാർത്ഥ ലക്ഷ്യവും വിശദാംശങ്ങളും” ആമസോൺ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്തു.’ കരാർ വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് CCI പറഞ്ഞു. അതുവരെ അതിനുള്ള അംഗീകാരം താൽക്കാലികമായി മാറ്റിവെക്കുന്നുവെന്നും സിസിഐ വ്യക്തമാക്കി.
ഫൂച്വർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്വർ റീട്ടെയിൽ ലിമിറ്റഡിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന പരാതിയാണ് ആമസോണിനെതിരെ എഫ്പിസിഎല്ലും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സും (സിഎഐടി) ചുമത്തിയത്.
ആമസോൺ സംയോജനത്തിന്റെ യഥാർത്ഥ വ്യാപ്തി ഒളിച്ചുവെക്കുകയും വാണിജ്യ കരാറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തുവെന്നും CCI ഉത്തരവിൽ പറയുന്നു. ക്ലിയറൻസ് നൽകിയിട്ടുള്ള കരാർ റദ്ദാക്കാൻ നിയമപരമായ അധികാരമില്ലെന്ന് സിസിഐക്ക് മുമ്പാകെ ആമസോൺ വാദിച്ചതിന് പിന്നാലെയാണ് നടപടി. അനുമതി അസാധുവാക്കാനുള്ളത് കടുത്ത അധികാരമാണ്, അത് വ്യക്തമായി നൽകിയിട്ടില്ലെങ്കിൽ അതോറിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നും ആമസോൺ സിസിഐയെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ക്ലിയറൻസ് നൽകിയിട്ടുള്ള കരാർ റദ്ദാക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്ന് ഏജൻസിക്ക് മുമ്പാകെ ആമസോൺ വാദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. “അനുമതി അസാധുവാക്കാനുള്ള അധികാരം കടുത്ത അധികാരമാണ്, അത് വ്യക്തമായി നൽകിയിട്ടില്ലെങ്കിൽ ഒരു നിയമപരമായ അതോറിറ്റിക്ക് ലഭ്യമല്ല”, ഇന്ത്യൻ നിയമത്തിൽ റോയിട്ടേഴ്‌സ് കമ്പനിയെ ഉദ്ധരിച്ച് പറഞ്ഞു.
Discussion about this post