കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചായിരുന്നു അപകടമുണ്ടായത്. അന്തരിച്ച എം എൽ എ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയായിരുന്നു അപകടം.
വൈകുന്നേരം ആറരയോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ സി ഐ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post