തിരുവനന്തപുരം: വിവരാവകാശനിയമം നിലവില്‍ വന്ന് പത്താം വര്‍ഷമാകുമ്പോഴും സംസ്ഥാനത്ത് കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. പതിനായിരത്തിെേലറെ അപ്പീലുകളാണ് തീര്‍പ്പാക്കാതെ കിടക്കുകയാണ്. കമ്മീഷനില്‍ ആവശ്യത്തിന് അംഗങ്ങളുമില്ല.
ആറംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കമ്മീഷനില്‍ ഇപ്പോഴുള്ളത് മുഖ്യ വിവരാവകാശ കമ്മീഷണറടക്കം രണ്ട് പേര് മാത്രമാണ്. മൂന്നുപേര്‍ വിരമിച്ചു. ഒരാള്‍ പുറത്തായി. ശേഷിക്കുന്ന ഒരംഗം 24 ന് വിരമികക്ും.
മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസിന്റെ കാലാവധിയും തീരാറായി. അപ്പീല്‍ തീര്‍പ്പാക്കാന്‍ രണ്ടുവര്‍ഷത്തിലധികം കാലതാമസമാണെടുക്കുന്നത്. ഇതിനിടെ വിവരാവകാശ കമ്മീഷണറായിരുന്ന കെ നടരാജന് വി.എസ് അച്യുതാനന്ദന്റെ ഭൂമിദാന കേസില്‍ പുറത്തായെങ്കിലും മൂന്നുവര്‍ഷമായി മുടങ്ങാതെ ശമ്പളം വാങ്ങുന്നുണ്ട്.
പകരം നിയമനത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
Discussion about this post