കൊഹിമ: സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം നാഗാലന്‍ഡില്‍ ആറുമാസത്തേക്കു കൂടി നീട്ടിവെച്ചു.
നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ നടപടി എടുത്തിരിക്കുന്നത്. അഫ്സ്പ നിയമം പിന്‍വലിക്കണമെന്ന് അവകാശ സംഘടനകളും സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യവുമായി ബന്ധപ്പെട്ട് നാഗാലന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍,ഇതിനിടെയാണ് കേന്ദ്രം നിയമം വീണ്ടും നീട്ടിയത്.
Discussion about this post