മുംബൈ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരെയ്ക്കാണ് നിരോധനാജ്ഞ നീട്ടിയത്. പുതുവത്സര ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുംബൈ പോലീസ് ഉത്തരവിറക്കിയിരിക്കുന്നത്.
ബീച്ചുകള്‍, മൈതാനങ്ങള്‍, തീരപ്രദേശങ്ങള്‍, ഉല്ലാസയിടങ്ങള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, സമാനമായ മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ പ്രവേശിക്കുന്നതിന് പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പകല്‍ സമയം വലിയ ജനക്കൂട്ടം ഒത്തുകൂടുന്നതിനും വിലക്കുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങി. പ്രധാന നഗരമായ മുംബൈ ഉള്‍പ്പടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. എല്ലാ വിലക്കുകളും ജനുവരി 15 വരെ തുടരാനാണ് തീരുമാനം.
Discussion about this post