ടെൽ അവീവ്: ഡെൽറ്റക്കും ഒമിക്രോണിനും പിന്നാലെ ആശങ്ക പരത്തി പുതിയ കൊവിഡ് വകഭേദം. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന ഫ്ലൊറോണ എന്ന രോഗമാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിൽ 30 വയസുള്ള ഗർഭിണിക്കാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ യുവതിക്കു രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവതി കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇസ്രയേലിൽ കോവിഡ് കേസുകൾ ഉയരുകയാണ്. പ്രതിദിനം ശരാശരി അയ്യായിരം കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇസ്രായേൽ കൊവിഡ് വാക്സിന്റെ നാലാമത്തെ ഡോസിന് അനുമതി നൽകി. ഇസ്രായേൽ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.












